സംഘപരിവാറിന്റെ വിദ്വേഷ പ്രചരണങ്ങള്‍ ഫേസ്ബുക്കിന്റെ അറിവോടെ; മുന്‍ ജീവനക്കാരി

ഫേസ്ബുക്കിനെതിരെ വീണ്ടും ഗുരുതര ആരോപണങ്ങളുമായി മുൻ ജീവനക്കാരി ഫ്രാൻസെസ് ഹോഗെൻ. ഇന്ത്യയിലെ ഫേസ്ബുക്കിൻ്റെ നയം ആർഎസ്എസിന് അനുകൂലമാണ് എന്ന് ഫ്രാൻസസ് വെളിപ്പെടുത്തി. ആർഎസ്എസിന്റെ വിദ്വേഷ പ്രചാരണങ്ങളോട് ഫേസ്ബുക്ക് കണ്ണടയ്ക്കുകയാണ് എന്നും ഇസ്ലാം വിരുദ്ധതയെ ഫേസ്ബുക്ക് പ്രോത്സാഹിപ്പിക്കുകയാണ് എന്നും ഫേസ്ബുക്കിൻ്റെ ഡാറ്റാ സയന്റിസ്റ്റായി പ്രവർത്തിച്ചിരുന്ന ഹോഗെൻ ആരോപിച്ചു. ഇക്കാര്യങ്ങളൊക്കെ ചൂണ്ടിക്കാട്ടി ഇവർ അമേരിക്കൻ സെക്യൂരിറ്റി കമ്മീഷന് പരാതി നൽകി.