ഇന്ത്യക്ക് ആറാം സ്വര്‍ണം; പാരാ പവര്‍ലിഫ്റ്റിംഗിൽ റെക്കോര്‍ഡിട്ട് സുധീര്‍

കോമണ്‍വെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് ആറാം സ്വര്‍ണം. പാരാ പവര്‍ലിഫ്റ്റിംഗിൽ സുധീറാണ് സ്വര്‍ണം നേടിയത്. 134.5 പോയിന്‍റുമായി ഗെയിംസ് റെക്കോര്‍ഡോടെയാണ് സുധീറിന്‍റെ സ്വര്‍ണം. കോമണ്‍വെൽത്ത് ഗെയിംസ് ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യ പാരാ വിഭാഗത്തിൽ പവര്‍ലിഫ്റ്റിംഗ്സ്വ ര്‍ണം നേടുന്നത്. ഏഷ്യന്‍ പാരാ ഗെയിംസ് വെങ്കല മെഡല്‍ ജേതാവ് കൂടിയാണ് സുധീര്‍. ആറ് സ്വര്‍ണവും ഏഴ് വീതം വെള്ളിയും വെങ്കലവുമായി ആകെ 20 മെഡലുകളാണ് ഇന്ത്യ ബർമിംഗ്‌ഹാം ഗെയിംസില്‍ ഇതുവരെ നേടിയത്.