രണ്ടാം ടി20; വെസ്റ്റിൻഡീസിന് 5 വിക്കറ്റ് ജയം

രണ്ടാം ടി20യിൽ ഇന്ത്യയ്‌ക്കെതിരെ വെസ്റ്റിൻഡീസിന് 5 വിക്കറ്റ് ജയം. അവസാന ഓവർ വരെ നീണ്ട മത്സരത്തിൽ 4 പന്ത് ശേഷിക്കെയാണ് വെസ്റ്റിൻഡീസ് ജയിച്ചത്. വിൻഡീസ് ഓപ്പണർ ബ്രണ്ടൻ കിംഗ് നേടിയ അർധ സെഞ്ചുറിയാണ് വെസ്റ്റിൻഡീസിനെ ജയത്തിലേക്ക് നയിച്ചത്. ബ്രണ്ടൻ കിംഗ് 52 പന്തിൽ 68 റൺസെടുത്ത് പുറത്തായി. 19 പന്തിൽ 31 റൺസെടുത്ത് പുറത്തകാതെ നിന്ന ഡെവോൻ സ്മിത്ത് വിൻഡീസിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.