മൂന്ന് പതിറ്റാണ്ടിന് ശേഷം ഓസ്‌ട്രേലിയയെ തകര്‍ത്ത് ശ്രീലങ്കയ്ക്ക് ഏകദിന പരമ്പര

പരമ്പരയിലെ നാലാം ഏകദിനത്തിൽ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തി ശ്രീലങ്ക. ശ്രീലങ്ക ഉയർത്തിയ 259 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഓസ്‌ട്രേലിയ 254 റൺസിന് ഓൾ ഔട്ടായി. ഇതോടെ ജയത്തോടെ പരമ്പരയിൽ ശ്രീലങ്ക 3-1ന് മുന്നിലെത്തി. ഇത് 30 വർഷത്തിന് ശേഷമാണ് ഓസ്‌ട്രേലിയയെ കീഴടക്കി ശ്രീലങ്ക പരമ്പര സ്വന്തമാക്കുന്നത്.