ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നാലാം ട്വന്റി-20യില്‍ ഇന്ത്യക്ക് കൂറ്റന്‍ ജയം

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നാലാം ട്വന്റി-20യില്‍ ഇന്ത്യക്ക് കൂറ്റന്‍ ജയം. 170 റണ്‍സ് വിജലക്ഷ്യം തേടിയിറങ്ങിയ ദക്ഷിണാഫ്രിയ്ക്ക് 16.5 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 87 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. നാല് ഓവറില്‍ 18 റണ്‍സ് വിട്ടുകൊടുത്ത് ആവേശ് ഖാന്‍ വീഴ്ത്തിയത് നാല് വിക്കറ്റാണ്. ട്വന്റി-20യിലെ ദക്ഷിണാഫ്രിക്കയുടെ ഏറ്റവും കുറഞ്ഞ സ്‌കോറാണിത്. ഇന്ത്യക്ക് വിജയം അനിവാര്യമായിരുന്ന പോരാട്ടത്തില്‍ ഇതോടെ അഞ്ച് മത്സര പരമ്പരയില്‍ ഒപ്പെത്തി. 20 പന്തില്‍ 20 റണ്‍സെടുത്ത റാസി വാന്‍ഡര്‍ ഡസ്സനാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍.