ഇംഗ്ലണ്ടിന് ലോക റെക്കോര്‍ഡ്; എകദിനത്തില്‍ കൂറ്റന്‍ സ്‌കോര്‍

ഏകദിന ക്രിക്കറ്റിൽ ഏറ്റവും ഉയർന്ന സ്‌കോർ എന്ന റെക്കോർഡ് ഇംഗ്ലണ്ടിന്. നെതർലൻഡ്‌സിനെതിരായ മത്സരത്തിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 498 റൺസ് അടിച്ചുകൂട്ടിയതോടെയാണ് ഇംഗ്ലണ്ട് പുതിയ ചരിത്രം രചിച്ചത്. മത്സരത്തിൽ മൂന്ന് പേർ സെഞ്ച്വറി നേടി. ഇതിൽ ക്രുയി ഫിൽസാൾട്ടിന്റെ കന്നി സെഞ്ച്വറിയും ഉൾപ്പെടുന്നു. ടോസ് നേടിയ നെതർലാന്റ് ക്യാപ്റ്റൻ ബൗളിങ് തെരഞ്ഞെടുത്തത് തെറ്റെന്ന് തെളിയിക്കും വിധമായിരുന്നു ഇംഗ്ലീഷ് നിരയുടെ വെടിക്കെട്ട് പ്രകടനം. ഫിൽ സാൾട്ടിനെ കൂടാതെ ഡേവിഡ് മാലൻ, ജോസ് ബട്‌ലർ എന്നിവർ സെഞ്ച്വുറി നേടി.