ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കു ജ​യം, പ​ര​മ്പ​ര

ഇ​ന്ത്യ​ക്കെ​തി​രാ​യ കേ​പ്ടൗ​ണ്‍ ടെ​സ്റ്റി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കു ജ​യം. ഒ​രു ദി​വ​സം ബാ​ക്കി​നി​ൽ​ക്കെ ഏ​ഴു വി​ക്ക​റ്റി​നാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ ജ​യം. ഇ​തോ​ടെ മൂ​ന്ന് മ​ത്സ​ര​ങ്ങ​ളു​ടെ പ​ര​മ്പ​ര 2-1 ന് ​ആ​തി​ഥേ​യ​ർ സ്വ​ന്ത​മാ​ക്കി. 212 റ​ണ്‍​സി​ന്‍റെ വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന പ്രോ​ട്ടീ​സ് നാ​ലാം ദി​നം ആ​ദ്യ സെ​ഷ​നി​ൽ ത​ന്നെ ക​ളി തീ​ർ​ത്തു. മൂ​ന്നാം​ദി​നം ക​ളി അ​വ​സാ​നി​പ്പി​ക്കു​മ്പോ​ൾ 101/2 എ​ന്ന നി​ല​യി​ലാ​യി​രു​ന്ന ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് ഇ​ന്ന് ഒ​രു വി​ക്ക​റ്റ് മാ​ത്ര​മാ​ണ് ന​ഷ്ട​മാ​യ​ത്. കീ​ഗ​ൻ പീ​റ്റേ​ഴ്സ​ണി​ന്‍റെ (82) അ​ർ​ധ സെ​ഞ്ചു​റി പ്ര​ക​ട​ന​മാ​ണ് ആ​തി​ഥേ​യ​രു​ടെ വി​ജ​യം അ​നാ​യാ​സ​മാ​ക്കി​യ​ത്.