റിഷഭ് പന്തിന് അർധസെഞ്ച്വറി; മൂന്നാം ടെസ്റ്റിൽ ഇന്ത്യ പെരുതുന്നു

ദക്ഷിണാഫ്രിക്കക്കെതിരെയുള്ള നിർണായകമായ മൂന്നാം ടെസ്റ്റിൽ അർധസെഞ്ച്വറി നേടിയ റിഷഭ് പന്തിന്റെ മികവിൽ ഇന്ത്യ പൊരുതുന്നു. 87 പന്തിൽ 75 റൺസ് നേടിയ പന്തിന്റെയും 143 പന്തിൽ 29 റൺസ് നേടിയ ക്യാപ്റ്റൻ കോഹ്‌ലിയുടെയും ബാറ്റിങ് കരുത്തിൽ 163 റൺസാണ് ടീം നേടിയിരിക്കുന്നത്. ആറു വിക്കറ്റ് നഷ്ടപ്പെട്ടു. വിക്കറ്റ് പോകാതെ നിരവധി പന്തുകൾ നേരിട്ട കോഹ്‌ലി എൻഗിഡിയുടെ പന്തിൽ ഐയ്ഡൻ മാർക്രം പിടിച്ച് പുറത്തായി.