ഏഴു വര്‍ഷങ്ങള്‍ക്കു ശേഷം ബ്ലാസ്‌റ്റേഴ്‌സ് ഐ.എസ്.എല്‍ പോയന്റ് പട്ടികയില്‍ ഒന്നാമത്

ഐഎസ്എല്ലില്‍ ഞായറാഴ്ച നടന്ന മത്സരത്തില്‍ ഹൈദരാബാദ് എഫ്‌സിയെ തകര്‍ത്ത് കേരള ബ്ലാസ്റ്റേഴ്‌സ് പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ ജയം. 42-ാം മിനിറ്റില്‍ അല്‍വാരോ വാസ്‌ക്വസാണ് ബ്ലാസ്റ്റേഴ്‌സിന്റെ ഗോള്‍ നേടിയത്. ഏഴു വര്‍ഷങ്ങള്‍ക്കു ശേഷമാണ് ബ്ലാസ്‌റ്റേഴ്‌സ് ഐഎസ്എല്‍ പോയന്റ് പട്ടികയില്‍ ഒന്നാമതെത്തുന്നത്. 2014-ലാണ് ബ്ലാസ്റ്റേഴ്‌സ് അവസാനമായി ഒന്നാം സ്ഥാനത്തെത്തിയത്. ഇത്തവണ ലീഗില്‍ ആദ്യകളിയില്‍ എ.ടി.കെ.യോട് തോറ്റതിനുശേഷം ഇതുവരെ ഒമ്പത് മത്സരങ്ങളില്‍ അപരാജിതരാണ് ബ്ലാസ്റ്റേഴ്സ്.