കോവിഡ് കേസുകള്‍ കൂടുന്നു; വിന്‍ഡീസ് പരമ്പരയുടെ വേദികള്‍ വെട്ടിക്കുറയ്ക്കാന്‍ ബി.സി.സി.ഐ

രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്നതോടെ വെസ്റ്റിന്‍ഡീസിനെതിരായ നിശ്ചിത ഓവര്‍ പരമ്പരയുടെ വേദികള്‍ വെട്ടിക്കുറയ്ക്കാന്‍ ബിസിസിഐ. മത്സരം നടക്കേണ്ടുന്ന തിരുവനന്തപുരമടക്കമുള്ള വേദികളുടെ കാര്യത്തില്‍ മാറ്റം വന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യത്തില്‍ ബിസിസിഐയുടെ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. രാജ്യത്ത് പല സംസ്ഥാനങ്ങളിലും കോവിഡിന്റെ മൂന്നാം തരംഗം ആരംഭിച്ചു കഴിഞ്ഞെന്നാണ് റിപ്പോര്‍ട്ടുകള്‍. പല സംസ്ഥാനങ്ങളും വാരാന്ത്യ ലോക്ക്ഡൗണ്‍ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചുകഴിഞ്ഞു.