വാണ്ടറേഴ്സിൽ ഇന്ത്യയെ തകർത്ത് ദക്ഷിണാഫ്രിക്ക

വാണ്ടറേഴ്സിൽ ഇന്ത്യയെ തകർത്ത് ദക്ഷിണാഫ്രിക്ക പരമ്പരയിൽ ഒപ്പമെത്തി (1-1). രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഏഴു വിക്കറ്റിനായിരുന്നു ദക്ഷിണാഫ്രിക്കയുടെ ജയം. നാലാം ദിനം മഴ മൂലം രണ്ട് സെഷനുകൾ നഷ്ടമായ ശേഷം മത്സരം പുനരാരംഭിച്ചപ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 118 റൺസെന്ന നിലയിലായിരുന്ന ദക്ഷിണാഫ്രിക്ക അതിവേഗം സ്കോർ ചെയ്ത് ജയം സ്വന്തമാക്കുകയായിരുന്നു.