ഔദ്യോഗികമായി രാജ്യത്ത് വനിതാ ക്രിക്കറ്റിനു വിലക്കില്ല: അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ്

രാജ്യത്ത് ഔദ്യോഗികമായി വനിതാ ക്രിക്കറ്റ് വിലക്കിയിട്ടില്ല എന്ന് അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ അസീസുള്ള ഫൈസി. വനിതകൾ കായികമത്സരങ്ങളിൽ പങ്കെടുക്കുന്നതിനെ താലിബാൻ വിലക്കിയിട്ടില്ല. വനിതകൾ കളിക്കുന്ന ഒരു കായിക മത്സരത്തിനും, പ്രത്യേകിച്ച് ക്രിക്കറ്റിന് വിലക്കില്ലെന്ന് താലിബാൻ അറിയിച്ചിട്ടുണ്ടെന്നും ഫൈസി പറഞ്ഞു. താലിബാൻ അധികാരത്തിലേറിയതിനു ശേഷം രാജ്യത്ത് വനിതാ കായിക മത്സരങ്ങൾ നടന്നിട്ടില്ല. ദേശീയ ഫുട്ബോൾ ടീം അംഗങ്ങളിൽ പലരും രാജ്യം വിട്ടു.