ഐപിഎൽ പെരുമാറ്റച്ചട്ടം ലംഘിച്ചു; ദിനേശ് കാർത്തിക്കിന് ശാസന

ഇന്ത്യൻ പ്രീമിയർ ലീഗ് പെരുമാറ്റച്ചട്ടം ലംഘിച്ചതിന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ദിനേശ് കാർത്തിക്കിന് ശാസന. പെരുമാറ്റച്ചട്ടത്തിലെ 2.2 വകുപ്പ് പ്രകാരം ലെവല്‍ 1 കുറ്റമാണ് കാര്‍ത്തിക്ക് ചെയ്തതായി കണ്ടെത്തിയത്. എന്നാല്‍ കാര്‍ത്തിക് ചെയ്ത കുറ്റമെന്തെന്ന് ഐ‌പി‌എൽ വ്യക്തമാക്കിയിട്ടില്ല. രണ്ടാം ക്വാളിഫയറില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരായ ജയത്തിനു പിന്നാലെയാണ് താരത്തിനെ താക്കീത് ചെയ്തത്.