അഫ്ഗാനിസ്ഥാന്‍ ടി-20 ലോകകപ്പ് കളിക്കുമെന്ന് സ്ഥിരീകരിച്ച് ഐസിസി

അഫ്ഗാനിസ്ഥാന്‍ ടി-20 ലോകകപ്പ് കളിക്കുമെന്ന് സ്ഥിരീകരിച്ച് ഐസിസി. ഇടക്കാല സിഇഒ ജെഫ് അല്ലാര്‍ഡിസ് ആണ് അഫ്ഗാനിസ്ഥാന്റെ പങ്കെടുക്കല്‍ സ്ഥിരീകരിച്ചത്. അവര്‍ ഐസിസി ഫുള്‍ മെമ്പര്‍ ആണെന്നും ലോകകപ്പിനുള്ള മുന്നൊരുക്കങ്ങള്‍ തുടരുകയാണെന്നും അല്ലാര്‍ഡിസ് പറഞ്ഞു. അഫ്ഗാനിസ്ഥാനിലെ ഭരണം താലിബാന്‍ പിടിച്ചടക്കിയതിനു പിന്നാലെ ക്രിക്കറ്റ് ടീമിനെ ഐസിസി വിലക്കിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിനെ തള്ളിക്കൊണ്ടാണ് ഐസിസിയുടെ വെളിപ്പെടുത്തല്‍.