മെസി സൗജന്യമായി കളിക്കുമെന്ന് പ്രതീക്ഷിച്ചു; ബാഴ്സലോണ പ്രസിഡന്റ്

ലയണൽ മെസി വേതനം വാങ്ങാതെ കളിക്കുമെന്ന് താൻ പ്രതീക്ഷിച്ചിരുന്നതായി ബാഴ്സലോണ പ്രസിഡന്റ് ജോവാൻ ലപോർട. മെസിയുടെ വേതന കരാർ ലാലിഗ അംഗീകരിക്കാത്തത് കൊണ്ടായിരുന്നു താരത്തിന് ബാഴ്സലോണ വിടേണ്ടി വന്നത്. ‘മെസിയോട് സൗജന്യമായി കളിക്കുമോ എന്ന് ചോദിക്കാൻ ആകുമായിരുന്നില്ല. എന്നാൽ മെസി അങ്ങനെ ചോദിക്കുമെന്ന ചെറിയ പ്രതീക്ഷ ഉണ്ടായിരുന്നു’-ലപോർട പറഞ്ഞു.