ലോക ഹോക്കി ഫെഡറേഷന്‍ അവാര്‍ഡ് വാരിക്കൂട്ടി ഇന്ത്യ, ശ്രീജേഷ് മികച്ച ഗോള്‍കീപ്പര്‍

ഇന്ത്യ സമര്‍പ്പിച്ച നോമിനികളെല്ലാം അവാര്‍ഡ് സ്വന്തമാക്കി. മലയാളി താരം പി.ആര്‍ ശ്രീജേഷ് അടക്കം ഇന്ത്യന്‍ ടീമിലെ ആറു പേര്‍ക്കാണ് മികവിനുള്ള അംഗീകാരം ലഭിച്ചത്. ഇന്ത്യയുടെ ഡ്രാഗ് ഫ്‌ലിക്കര്‍മാരായ ഹര്‍മന്‍പ്രീത് സിങ്ങും ഗുര്‍ജിത് കൗറും മികച്ച പുരുഷ വനിതാ താരങ്ങള്‍ക്കുള്ള പുരസ്‌കാരം നേടിയപ്പോള്‍, ഇന്ത്യന്‍ പുരുഷ ടീം ഗോള്‍കീപ്പറും മലയാളിയുമായ പി.ആര്‍ ശ്രീജേഷ് മികച്ച പുരുഷ ഗോള്‍കീപ്പറായും വനിതാ ടീം ഗോള്‍കീപ്പര്‍ സവിത പുനിയ മികച്ച വനിതാ ഗോള്‍കീപ്പറുമായി തിരഞ്ഞെടുക്കപ്പെട്ടു.