കരിപ്പൂരില്‍ സ്വര്‍ണവേട്ട; മലാശയത്തില്‍ ഒളിപ്പിച്ച് 808 ഗ്രാം സ്വര്‍ണം കടത്താന്‍ ശ്രമിച്ച കൊടുവള്ളി സ്വദേശി പിടിയില്‍

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. കോഴിക്കോട് കൊടുവള്ളി സ്വദേശി ഉസ്മാനാണ് സ്വര്‍ണക്കടത്തിനിടെ കസ്റ്റംസിന്റെ പിടിയിലായത്. മലാശയത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 808 ഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്.