വിഴിഞ്ഞത്തിൽ വീണ്ടും ചർച്ച , മന്ത്രിസഭ ഉപസമിതി സമരസമിതി ചർച്ച വൈകിട്ട്

വിഴിഞ്ഞം സമരക്കാരുമായി സർക്കാർ ഇന്ന് വീണ്ടും ചർച്ച നടത്തും. മന്ത്രിസഭാ ഉപസമിതി ആണ് സമരക്കാരുമായി ചർച്ച നടത്തുക . വൈകീട്ട് ആറിനാണ് ചർച്ച. തുറമുഖ നിർമാണം നിർത്തിവച്ച് സമൂഹിക ആഘാത പഠനം നടത്തണമെന്നത് ഉൾപ്പെടെ 7 ഇന ആവശ്യങ്ങൾ അംഗീകരിക്കാതെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്നാണ് സമര സമിതിയുടെ തീരുമാനം. സമരം കടുപ്പിക്കുന്നതിന്‍റെ ഭാഗമായി ഇന്ന് മുതൽ ഉപവാസ സമരവും തുടങ്ങുകയാണ്. ആർച്ച് ബിഷപ്പ് തോമസ് ജെ.നെറ്റോയുടെ നേതൃത്വത്തിൽ ആറ് പേരാണ് ഉപവാസമിരിക്കുന്നത്.