അഞ്ചുപേർക്ക് തെരുവുനായയുടെ കടിയേറ്റു. കോഴിക്കോട് കുറ്റ്യാടി മൊകേരിയിൽ അഞ്ചു പേർക്ക് തെരുവ് നായയുടെ കടിയേറ്റു. മൂന്ന് കുട്ടികൾ ഉൾപ്പടെ അഞ്ചു പേർക്കാണ് കടിയേറ്റത് അതേസമയം, കേരളത്തിലെ തെരുവുനായ ആക്രമണങ്ങൾ തടയാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഈ മാസം 26ന് സുപ്രിംകോടതി പരിഗണിക്കും. സുപ്രിംകോടതി ചീഫ് ജസ്റ്റിസ് യു.യു.ലളിത് അധ്യക്ഷനായ ബെഞ്ചാണ്, നിലവിലെ സാഹചര്യം കണക്കിലെടുത്ത് കേസ് അടിയന്തരമായി പരിഗണിക്കാൻ തീരുമാനിച്ചത്.
കോഴിക്കോട് അഞ്ചുപേർക്ക് തെരുവുനായയുടെ കടിയേറ്റു
