വാളയാർ കേസിൽ ഒന്നും മൂന്നും പ്രതികൾക്ക് ജാമ്യം; ഉപാധികളോടെ ജാമ്യം അനുവദിച്ചത് പാലക്കാട് പോക്സോ കോടതി

വാളയാറിൽ സഹോദരിമാർ ദുരൂഹ സാഹചര്യത്തിൽ മരിച്ച കേസിൽ പ്രതികൾക്ക് ജാമ്യം. ഒന്നാം പ്രതി വി.മധു, മൂന്നാം പ്രതി ഷിബു എന്നിവർക്കാണ് ജാമ്യം ലഭിച്ചത്. പാലക്കാട് പോക്സോ കോടതിയാണ് പ്രതികൾക്ക് ജാമ്യം അനുവദിച്ചത്. പാലക്കാട്, പാമ്പാംപള്ളം കല്ലംകാട് സ്വദേശിയാണ് വി.മധു. ഷിബു, ഇടുക്കി രാജാക്കാട് മാലുതൈക്കൽ സ്വദേശിയും. ഓഗസ്റ്റ് പത്തിന് കേസ് പരിഗണിച്ച പാലക്കാട് ഫസ്റ്റ് അഡീഷണൽ സെഷൻസ് കോടതി, കേസിൽ തുടരന്വേഷണത്തിന് സിബിഐയോട് നിർദേശിച്ചിരുന്നു.