‘ഒരു കിലോയില്‍ താഴെ കഞ്ചാവ് കയ്യില്‍ വെക്കാം’ എന്നുള്ള കേന്ദ്രനിയമത്തിൽ ഭേദഗതി വരുത്താന്‍ സംസ്ഥാനം ആവശ്യപ്പെടണമെന്ന് രമേശ് ചെന്നിത്തല നിയമസഭയിൽ പറഞ്ഞു. ഈ നിയമം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട്. മരുന്നുണ്ടാക്കാൻ എന്ന വ്യാജേനെ ഒരു കിലോയില്‍ താഴെ കഞ്ചാവ് കൈവശം വെച്ച് ചെറിയ ചെറിയ പാക്കറ്റുകളിലാക്കി വിൽക്കുകയാണ്. ഇതിൽ സംസ്ഥാന സർക്കാരിന് ഒന്നും ചെയ്യാനാകില്ല. എന്നാൽ കേന്ദ്ര സർക്കാരിനോട് ഈ നിയമത്തിൽ ഭേദഗതി വരുത്താന്‍ നമ്മൾ ആവശ്യപ്പെടണമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
‘ഒരു കിലോയില്‍ താഴെ കഞ്ചാവ് കയ്യില്‍ വെക്കാം’; കേന്ദ്രനിയമം ദുരുപയോഗം ചെയ്യുകയാണെന്ന് രമേശ് ചെന്നിത്തല
