സംസ്ഥാനത്തെ പെട്ടെന്നുണ്ടായ കനത്ത മഴയിൽ വിറങ്ങലിക്കുകയാണ് ജനം. കോട്ടയത്തും പത്തനംതിട്ടയിലുമാണ് ഏറ്റവും കൂടുതൽ മഴ ദുരിതം വിതച്ചത്. ഈ രണ്ട് ജില്ലകളിലും ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾ നാളെ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്ക് ചൊവ്വാഴ്ച(ഓഗസ്റ്റ് 30) അവധി നൽകി ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ അറിയിച്ചു. ജില്ലയിൽ ഏഴ് ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നത്. കോട്ടയം താലൂക്കിൽ മൂന്നും ചങ്ങനാശേരിയിൽ നാലു ക്യാമ്പുകളുമാണുള്ളത്.
കനത്ത മഴ; രണ്ട് ജില്ലകളിൽ നാളെ അവധി; ക്യാമ്പ് പ്രവർത്തിക്കുന്ന സ്‌കൂളുകൾക്കാണ് അവധി
