സിറോ മലബാർ സഭയുടെ ഭൂമിയിടപാട് കേസ്; ഹർജികൾ സുപ്രിംകോടതി ഇന്ന് പരിഗണിക്കും

സിറോ മലബാർ സഭയുടെ ഭൂമിയിടപാട് കേസിലെ ഹൈക്കോടതി ഉത്തരവിനെതിരെ കർദിനാൾ മാർ ജോർജ് ആലഞ്ചേരി നൽകിയത് ഉൾപ്പടെയുള്ള വിവിധ ഹർജികൾ വെള്ളിയാഴ്ച സുപ്രിം കോടതി പരിഗണിക്കും. പള്ളികളുടെ ഭൂമിയും ആസ്തിയും വിൽക്കുന്നതിന് ബിഷപ്പുമാർക്ക് അധികാരമില്ലെന്ന കേരള ഹൈക്കോടതി വിധിയിലെ പരാമർശങ്ങൾക്കെതിരെ സിറോ മലബാർ സഭയുടെ താമരശ്ശേരി രൂപത സമർപ്പിച്ച ഹർജിയും സുപ്രിംകോടതി ഇന്ന് പരിഗണിക്കും. താമരശ്ശേരി രൂപത നൽകിയ ഹർജി സിറോ മലങ്കര സഭയുടെ ബത്തേരി രൂപത നൽകിയ ഹർജിക്ക് ഒപ്പമാണ് സുപ്രിം കോടതി പരിഗണിക്കുക.