ബള്‍ക്ക് ഉപഭോക്താവായ കെഎസ്ആര്‍ടിക്ക് ചെറുകിട ഉപഭോക്താക്കള്‍ക്ക് നല്കുന്ന വിലയ്ക്ക് ഡീസല്‍ നല്‍കുന്നത് ഭരണഘടന വിരുദ്ധമാണെന്ന് പൊതു മേഖല എണ്ണ കമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്പറേഷന്. വിപണി വിലയ്ക്ക് ഡീസല്‍ നല്കാന് നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി നല്കിയ ഹര്‍ജി കനത്ത പിഴ ചുമത്തി തള്ളണമെന്നും കമ്പനി കോടതിയില്‍ ആവശ്യപ്പെട്ടു. ഡീസല്‍ വില നിര്‍ണയത്തില്‍ കോടതിക്ക് അധികാരം ഇല്ലെന്നും സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ ഐ.ഒ.സി പറഞ്ഞു.
വിപണിവിലയ്ക്ക് കെഎസ്ആര്‍ടിസിക്ക് ഡീസല്‍ നല്‍കില്ലെന്ന് ഐ ഒ സി
