കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 19,406 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ 19,406 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.49 മരണവും രേഖപ്പെടുത്തി. ഇതോടെ രാജ്യത്തെ മുഴുവൻ മരണസംഖ്യ 5,26,649 ആയി ഉയർന്നു. രാജ്യത്തെ ആകെ അണുബാധ നിരക്ക് 4,41,26,994 ആയി ഉയർന്നപ്പോൾ ചികിത്സയിലുള്ള രോഗികളുടെ എണ്ണം 1,35,364 ൽ നിന്ന് 1,34,793 ആയി കുറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 19,928 പേർ രോഗമുക്തി നേടിയതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 4,34,65,552 ആയി ഉയർന്നു. ദേശീയ രോഗമുക്തി നിരക്ക് 98.50 ശതമാനമാണ്.