സർക്കാർ ജീവനക്കാരുടെ അവധിക്ക് നിയന്ത്രണം. അനിശ്ചിതകാല അവധിയെടുത്ത് മുങ്ങുന്നതിന് വിലക്ക്. സർവീസ് കാലയളവിൽ അഞ്ച് വർഷം മാത്രമേ ഇനി ശൂന്യവേദന അവധിയെടുക്കാൻ സാധിക്കുകയുള്ളു. 20 വർഷത്തെ അവധിയാണ് അഞ്ച് വർഷത്തേക്കായി കുറച്ചത്. അവധി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നുവെന്നാണ് സർക്കാർ നിലപാട്. 5 വർഷത്തിന് ശേഷം ജോലിയിൽ ഹാജരായില്ലെങ്കിൽ പിരിച്ചുവിടും. സർക്കാർ ജീവനക്കാരും അർധ സർക്കാർ ജീവനക്കാരും ശൂന്യവേദന അവധി എടുക്കുന്നതിൽ നിന്നാണ് സർക്കാർ വിലക്കിയത്.
സർക്കാർ ജീവനക്കാരുടെ ശൂന്യവേദന അവധിയുടെ കാലയളവ് കുറച്ചു
