വിഴിഞ്ഞം ഉച്ചക്കടയിൽ സ്വർണ്ണപണയ സ്ഥാപനയുടമയായ വയോധികനെ ബൈക്ക് കൊണ്ടിടിച്ചിട്ടശേഷം സ്വര്‍ണ്ണവും പണവും കവര്‍ന്ന കേസില്‍ മൂന്ന് പേര് പിടിയില്‍. കേസിലെ മുഖ്യ സൂത്രധാരനും ഒന്നാം പ്രതിയുമായ ആറ്റുകാൽ പുത്തൻകോട്ട വട്ടവിള വലിയവിള മേലേ വീട്ടിൽ നവീൻ(28), കോട്ടുകാൽ തുണ്ടുവിള വീട്ടിൽ വിനീത് (34), കോട്ടുകാൽ വട്ടവിള ദർഭവിള ഗോകുൽ നിവാസിൽ ഗോകുൽ(23) എന്നിവരെയാണ് വിഴഞ്ഞം പൊലീസ് അറസ്റ്റുചെയ്തത്. കഴിഞ്ഞമാസം 27 ന് ബുധൻ രാത്രി എട്ടരയോടെയായിരുന്നു സംഭവം.
ധനകാര്യ സ്ഥാപന ഉടമയെ ബൈക്കിടിച്ച് വീഴ്ത്തി, 20 പവനും 3.75 ലക്ഷം രൂപയും തട്ടിയെടുത്തു; 3 പേര് പിടിയില്‍
