ഇര്‍ഷാദിന്‍റെ കുടുംബത്തിന് ഭീഷണി തുടരുന്നു; ഭീഷണി സന്ദേശം വന്നത് അനുജന്‍റെ ഫോണിലേക്ക്

പെരുവണ്ണാമുഴി പന്തിരിക്കരയിൽ സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടു പോയ ഇർഷാദ് കൊല്ലപ്പെട്ട സംഭവത്തിൽ പുതിയ വെളിപ്പെടുത്തലുമായി കുടുംബം. ഇർഷാദിന്റെ കുടുംബത്തിന് ഭീഷണി തുടരുന്നതായി പിതാവ് നാസർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഡി എൻ എ പരിശോധനാ ഫലം വന്ന ശേഷവും ഭീഷണി തുടർന്നു. ഇര്‍ഷാദിന്‍റെ അനുജൻ മിർഷാദിന്റെ ഫോണിലേക്കാണ് ഭീഷണി സന്ദേശം വന്നതെന്നും പിതാവ് പറഞ്ഞു. കഴിഞ്ഞ ദിവസം സ്വർണ്ണക്കടത്ത് സംഘം അയച്ച ഓഡിയോ സന്ദേശം ഏഷ്യാനെറ്റ്‌ ന്യൂസിന് ലഭിച്ചു.