കിടങ്ങില്‍ വീണ് ഭാര്യ മരിച്ചെന്ന് ഭര്‍ത്താവ്, പോസ്റ്റുമോര്‍ട്ടത്തില്‍ കൊലപാതകം,അറസ്റ്റ്

നൂൽപ്പുഴ പിലാക്കാവ് കാട്ടുനായ്ക്ക കോളനിയിലെ വയോധികയുടെ മരണം കൊലപാതകമെന്ന് പൊലീസ്. ജൂൺ 19 നാണ് 65 വയസുള്ള ചക്കി മരിച്ചത്. ചക്കി കിടങ്ങിൽ വീണ് മരിച്ചെന്നാണ് ഭർത്താവ് ഗോപി ആളുകളോട് പറഞ്ഞത്. എന്നാല്‍ ചക്കിയുടെ മരണം കൊലപാതകമാണെന്ന് നാട്ടുകാർ സംശയം പ്രകടിപ്പിരുന്നു. തുടര്‍ന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തിയതോടെ കൊലപാതകമാണെന്ന് തെളിയുകയായിരുന്നു. മദ്യപിക്കുന്നതിനിടെ നടന്ന തര്‍ക്കത്തില്‍ ഗോപി ചക്കിയെ കൊലപ്പെടുത്തുകയായിരുന്നു.