കെഎസ്ആർടിസി മരണത്തിലേക്ക് അടുക്കുന്നു; രൂക്ഷവിമർശനവുമായി വി.ഡി. സതീശൻ

കെഎസ്ആർടിസിയെ അടച്ചുപൂട്ടാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അതിന്റെ സൂചനയായാണ് ഓർഡിനറി സർവീസുകൾ നിർത്തലാക്കിയതെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. കെഎസ്ആർടിസി മരണത്തിലേക്ക് അടുക്കുകയാണ്. ലാഭത്തിലുള്ള സർവീസുകൾ സ്വിഫ്റ്റിലാക്കിയപ്പോൾ നഷ്ടം 5 ഇരട്ടിയായി ഉയർന്നു. ഇത് തീവ്രവലതുപക്ഷ സമീപനമാണെന്നും അദ്ദേഹം വിമർശിച്ചു. സംസ്ഥാനത്ത് ഡീസൽ പ്രതിസന്ധി രൂക്ഷമായോടെ കെഎസ്ആർടിസി സർവീസുകൾ വെട്ടിക്കുറച്ചിരുന്നു. സംസ്ഥാനത്ത് ഇന്ന് നിരവധി സർവീസുകൾ റദ്ദാക്കി. നിലവിൽ ഓർഡിനറി സർവീസുകളാണ് വെട്ടിക്കുറച്ചിട്ടുള്ളത്.