കേരളത്തിന്റെ കിഴക്കന്‍ മേഖലയില്‍ മഴ ശക്തമായി തുടരുന്നതിനാല്‍ മുല്ലപ്പെരിയാറടക്കം പല അണക്കെട്ടുകളും തുറക്കേണ്ട സാഹചര്യമുണ്ടെന്ന് റവന്യൂ മന്ത്രി കെ രാജന് പറഞ്ഞു. എന്നാല്‍ അണക്കെട്ടുകള്‍ തുറക്കുന്നതില്‍ ആശങ്ക വേണ്ടെന്നും 2018 ലെ അനുഭവം ഉണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു. റൂൾ കർവ് പ്രകാരം മാത്രമാകും ഡാമുകൾ തുറക്കുക. 534 ക്യുസെക്സ് വെള്ളമാണ് മുല്ലപ്പെരിയാറിൽ നിന്ന് ആദ്യം തുറന്ന് വിടുക. രണ്ട് മണിക്കൂർ കഴിഞ്ഞാൽ 1,000 ക്യുസെക്സ് വെള്ളം തുറന്ന് വിടേണ്ടിവന്നേക്കാമെന്നും മന്ത്രി പറഞ്ഞു.
വൃഷ്ടി പ്രദേശത്ത് മഴ; മുല്ലപ്പെരിയാര്‍ തുറക്കും, ആശങ്ക വേണ്ടെന്ന് മന്ത്രി
