നടിയെ ആക്രമിച്ച കേസിന്റെ വിചാരണ ചുമതലയിൽ ഹണി എം വർഗീസ് തുടരും

നടിയെ ആക്രമിച്ച കേസിൽ അതിജീവിതയുടെ ഹർജി തള്ളി. ഹണി എം വർഗീസ് തന്നെ വിചാരണ കോടതി ജ‍‍ഡ്ജിയായി തുടരും. ഇത് സംബന്ധിച്ച പ്രത്യേക ഉത്തരവ് ഹൈക്കോടതി പുറത്തിറക്കി. ഇതിന്‍റെ അടിസ്ഥാനത്തിൽ വിചാരണ നടത്തിയിരുന്ന സി ബി ഐ പ്രത്യേക കോടതിയിൽ നിന്ന് കേസ് രേഖകളെല്ലാം സെഷൻസ് കോടതിയിലേക്ക് മാറ്റിയതായി പ്രോസിക്യൂഷനേയും പ്രതിഭാഗത്തേയും രേഖാമൂലം അറിയിച്ചു.