തെന്മല ഡാം തുറന്നു

തെന്മല ഡാം തുറന്നു. 5 സെ. മീ വീതം മൂന്ന് ഷട്ടറുകളാണ് തുറന്നത്. കല്ലടയാറ്റിൽ വെള്ളം ഉയരാൻ സാധ്യതയുള്ളതിനാൽ ഇരു കരയിലുള്ളവർക്കും ജില്ലാ ഭരണകൂടം ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട് . കഴിഞ്ഞ രണ്ട് ദിവസമായി ഈ പ്രദേശത്ത് വലിയ മഴയില്ല. സമീപപ്രദേശത്ത് താമസിക്കുന്നവർക്ക് ഇന്നലെ തന്നെ ജാഗ്രതാനിർദേശം നൽകിയിരുന്നു. വൈകിട്ടോടുകൂടി ഇത് മുപ്പത് സെൻറീമീറ്റർ ആക്കുമെന്നാണ് ലഭിക്കുന്ന വിവരം. അതേസമയം, സംസ്ഥാനത്ത് നൽകിയിരുന്ന റെഡ് അലർട്ട് പിൻവലിച്ചു. എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.