ആഭ്യന്തര വകുപ്പിന്റെ ക്ലീൻചിറ്റ്; നടപടി ധനവകുപ്പിന്റെ എതിർപ്പ് മറികടന്നെന്ന് റിപ്പോർട്ട്

പൊലീസ് സ്റ്റാഫ് ക്വാർട്ടേഴ്‌സിന് അനുവദിച്ച ഫണ്ട് വകമാറ്റി ചെലവഴിച്ച സംഭവത്തിൽ മുൻ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയ്ക്ക് ക്ലീൻചിറ്റ് നൽകിയത് ധനവകുപ്പിനെ തള്ളി. 4.33 കോടിയുടെ ഫണ്ട് ഉപയോഗിച്ചാണ് വില്ലകളും ഓഫീസും നിർമിച്ചത്. എന്നാൽ, കടുത്ത അച്ചടക്ക നടപടി എടുക്കണമെന്നായിരുന്നു ഇക്കാര്യത്തിൽ ധനവകുപ്പിന്റെ നിലപാട്.ഇത് സംബന്ധിച്ച മന്ത്രിസഭാ യോഗവിവരങ്ങൾ മീഡിയവണിന് ലഭിച്ചു. സംസ്ഥാന സർക്കാരിന്റെ അധികാരം മറികടന്നാണ് പൊലീസ് വകുപ്പിന്റെ നടപടിയെന്നാണ് ധനവകുപ്പ് വ്യക്തമാക്കിയത്.