കാലവർഷം ശക്തി പ്രാപിച്ച് കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക നാശനഷ്ടമുണ്ടായ കേരളത്തിന് അടിയന്തര സാമ്പത്തിക സഹായം അനുവദിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് എം. പി ബെന്നി ബഹനാൻ ലോക്സഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകി. ചാലക്കുടി പുഴ കരകവിഞ്ഞതോടെ ആയിരക്കണക്കിന് കുടുംബങ്ങളാണ് ക്യാമ്പുകളിലേക്ക് മാറിയത്. സംസ്ഥാനത്തിന്റെ പലയിടങ്ങളിലും കോടിക്കണക്കിന് രൂപയുടെ നാശ നഷ്ടങ്ങളാണ് ദിനംപ്രതി സംഭവിക്കുന്നത്. കേരളത്തിന് അടിയന്തര സാമ്പത്തിക സഹായം അനുവദിക്കണമെന്നും, സഭാ നടപടികൾ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നും ബെന്നിബെഹ്നാൻ ആവശ്യപ്പെട്ടു.
കാലവർഷക്കെടുതി രൂക്ഷം, കേരളത്തിന് അടിയന്തര സാമ്പത്തിക സഹായം നൽകണം; പാർലമെന്റിൽ അടിയന്തര പ്രമേയ നോട്ടീസ്
