പെരുമഴയുടെ ഭീതിയിൽ ദുരിതാശ്വാസ ക്യാംപുകളിലെത്തിയ മനുഷ്യർക്കുമുണ്ടാകും കൊച്ചു കൊച്ചു ആഗ്രഹങ്ങൾ. എളന്തിക്കരയിലെ ഒരു എട്ട് വയസ്സുകാരന്റെ ആഗ്രഹം പ്രദേശത്തെ എംഎൽഎ കൂടിയായ പ്രതിപക്ഷ നേതാവ് കണ്ടറിഞ്ഞ് നടത്തി. എളന്തിക്കര സ്കൂളിലെ ദുരിതാശ്വാസ ക്യാംപിലായിരുന്നു വി ഡി സതീശൻ എത്തിയത്. ഓരോരുത്തരെയും കണ്ട് കാര്യങ്ങൾ ചോദിച്ചു. ഇതിനിടെയാണ് അമ്മയുടെ ഓരം ചേർന്നിരുന്ന എട്ട് വയസ്സുകാരൻ വാടിയ മുഖത്തോടെ സ്ഥലം എംഎൽഎ യോട് തന്റെ സങ്കടം പറഞ്ഞത്.
മഴയിൽ ചെരുപ്പ് പോയി, ഒട്ടിപ്പുള്ള ചെരുപ്പുവേണമെന്ന് എട്ടുവയസുകാരൻ, വാങ്ങി നൽകി വിഡി സതീശൻ
