ചാലക്കുടിപ്പുഴയോരത്തും എറണാകുളത്തും ആശ്വാസം; ജലനിരപ്പ് നിയന്ത്രണവിധേയം

ചാലക്കുടിപ്പുഴയോരത്തും എറണാകുളത്തും ആശ്വാസം. രാത്രി കാര്യമായ മഴ പെയ്യാത്തതിനാല്‍ പുഴയില്‍ ജലനിരപ്പ് നിയന്ത്രണവിധേയമാണ്. പെരിയാറിലും മൂവാറ്റുപുഴയിലും ജലനിരപ്പ് അപകടനിലയ്ക്കും താഴെയാണെങ്കിലും മുന്നറിയിപ്പ് തുടരുകയാണ്. പെരിയാറിലെ ജലനിരപ്പ് താഴ്ന്നു. കണ്ണൂരിൽ നേരിയ മഴ തുടരുന്നുണ്ടെങ്കിലും വെള്ളപ്പൊക്ക ഭീഷണി ഇല്ല. കണ്ണൂർ–മാനന്തവാടി ചുരം റോഡില്‍ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു. പെരിയാറിലും മൂവാറ്റുപ്പുഴയാറിലും ജലനിരപ്പ് അപകടനിലയ്ക്ക് താഴെയാണെങ്കിലും മുന്നറിയിപ്പ് തുടരുന്നു.