ശക്തമായ മഴ: ആലപ്പുഴയിലേക്ക് ദേശീയ ദുരന്ത നിവാരണ സേനയുടെ 21 അംഗ സംഘമെത്തും

ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ദേശീയ ദുരന്തനിവാരണ സേനയുടെ 21 അംഗം ഇന്ന് ആലപ്പുഴ ജില്ലയില്‍ എത്തിച്ചേരും. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ ഇന്നലെ രാത്രി വൈകി ചേർന്ന അടിയന്തര യോഗത്തിന് ശേഷം ജില്ലാ കലക്ടർ കൃഷ്ണ തേജ അറിയിച്ചതാണിത്. ശക്തമായ മഴ തുടരുകയും കിഴക്കൻ വെള്ളത്തിന്‍റെ അളവ് ഗണ്യമായി വര്‍ധിക്കുകയും ചെയ്യ്താല്‍ താഴ്ന്ന പ്രദേശങ്ങളില്‍നിന്നും ആളുകളെ അതിവേഗം ഒഴിപ്പിക്കാന്‍ യോഗം തീരുമാനിച്ചു.