തെന്മല, മലമ്പുഴ ഡാമുകള്‍ ഇന്ന് തുറക്കും; മുല്ലപ്പെരിയാര്‍ തുറന്നേക്കും

സംസ്ഥാനത്ത് അതിതീവ്ര മഴയുടെ പശ്ചാത്തലത്തിൽ തെന്മല, മലമ്പുഴ ഡാമുകൾ ഇന്ന് തുറക്കും. ഇന്ന് രാവിലെ 11 മണിക്ക് തെന്മല ഡാമിന്റെ ഷട്ടർ തുറന്ന് വെള്ളമൊഴുക്കി വിടും. ഡാമിന്റെ മൂന്ന് ഷട്ടറുകളും 50 സെന്റിമീറ്റർ വീതമാകും ഉയർത്തുക. മൊത്തം സംഭരണ ശേഷിയുടെ 71 ശതമാനം ജലമാണ് നിലവിൽ അണക്കെട്ടിലുള്ളത്. കല്ലടയാറിന്റെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്. പാലക്കാട് മലമ്പുഴ അണക്കെട്ടിന്റെ സ്പിൽവേ ഷട്ടറുകൾ രാവിലെ 9ന് തുറക്കും.