കിഫ്ബി ഇടപാടിൽ വീണ്ടും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് അയച്ചെങ്കിലും ഹാജരാകുന്നതില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് സിപിഎം നേതാവും മുൻ ധനമന്ത്രിയുമായ തോമസ് ഐസക് വ്യക്തമാക്കി.എന്താണ് ഇ ഡിയുടെ ലക്ഷ്യം എന്ന് അറിയില്ലനിയമനടപടി എന്തെന്ന് ചർച്ച ചെയ്ത് തീരുമാനിക്കും.അഭിഭാഷകരോട് ചോദിച്ചതിന് ശേഷം ഹാജരാകുന്നതില്‍ തീരുമാനമെടുക്കും. ആർബിഐ ചട്ടങ്ങൾ കിഫ്ബി ലംഘിച്ചിട്ടില്ല.വിരട്ടിയാൽ പേടിക്കും എന്നാണ് കരുതിയിരുന്നത്.കോടതിയെ സമീപിക്കുന്നതിൽ നിയമസാധ്യതകൾ ആരായുമെന്നും തോമസ് ഐസക് വ്യക്തമാക്കി.
‘ഇഡി നോട്ടിസ് കിട്ടി,എന്താണ് ലക്ഷ്യം എന്ന് അറിയില്ല,നിയമനടപടി ചർച്ച ചെയ്ത് തീരുമാനിക്കും’ ഡോ. തോമസ് ഐസക്
