ശ്രീറാം വെങ്കിട്ടരാമന്റെ നിയമനം: മന്ത്രിസഭാ യോഗത്തിൽ പരാതിയുമായി മന്ത്രി, തിരിച്ചടിച്ച് മുഖ്യമന്ത്രി

ശ്രീറാം വെങ്കിട്ടരാമന് സപ്ലൈകോയിൽ നിയമനം നൽകിയത് മന്ത്രിസഭാ യോഗത്തിലും ചർച്ചയായി. മന്ത്രി സഭ യോഗത്തിൽ ശ്രീറാമിന്റെ നിയമനത്തിൽ വകുപ്പ് മന്ത്രി ജി ആര്‍ അനിൽ എതിര്‍പ്പറയിച്ചു. എന്നാൽ മുഖ്യമന്ത്രി തന്റെ അതൃപ്തി അറിയിച്ചതോടെ ചര്‍ച്ചകൾ അവിടെ അവസാനിച്ചു. ശ്രീറാം വെങ്കിട്ടരാമനെ തന്നോട് ചോദിക്കാതെ തന്റെ വകുപ്പിൽ സെക്രട്ടറിയായി നിയമിച്ചുവെന്നാണ് മന്ത്രി അനിൽ, മന്ത്രിസഭാ യോഗത്തിൽ പരാതിപ്പെട്ടത്. ഇതിനുള്ള മറുപടിയിലാണ് മന്ത്രിക്കെതിരായ തന്റെ അതൃപ്തി മുഖ്യമന്ത്രി പരസ്യമാക്കിയത്.