ഹെലികോപ്ടർ തെരച്ചിൽ ഫലം കണ്ടു; മത്സ്യത്തൊഴിലാളികളുടെ മൃതദേഹങ്ങൾ കണ്ടെത്തി

ചാവക്കാട് മുനയ്ക്കകടവിൽ കാണാതായ രണ്ട് മത്സ്യത്തൊഴിലാളികളുടെയും മൃതദേഹങ്ങൾ കണ്ടെത്തി. കോസ്റ്റ് ഗാർഡ് നടത്തിയ ഹെലികോപ്ടർ തെരച്ചിലിൽ രണ്ട് നോട്ടിക്കൽ മൈൽ അകലെ നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മൃതദേഹങ്ങൾ കരയിലേക്കെത്തിക്കാൻ ബോട്ട് പുറപ്പെട്ടിട്ടുണ്ട്. പുല്ലൂർവിള സ്വദേശികളായ മണിയൻ, ഗിൽബർട്ട് എന്നിവരാണ് മരിച്ചത്.