പാലിയേക്കര അല്ലെങ്കിൽ പന്നിയങ്കര ടോൾ ബൂത്ത് അടച്ചുപൂട്ടുന്ന കാര്യം പരിഗണിനയിലെന്ന് കേന്ദ്രം

അറുപത് കിലോമീറ്റര്‍ ദൂരപരിധിയിൽ പ്രവര്‍ത്തിക്കുന്ന രണ്ട് ടോള്‍ ബൂത്തുകളിൽ ഒന്നിന്റെ പ്രവര്‍ത്തനം നിര്‍ത്തലാക്കുന്ന കാര്യം പരിഗണനയിലെന്ന് കേന്ദ്ര സര്‍ക്കാര്‍. പാലിയേക്കര, പന്നിയങ്കര ടോള്‍ ബൂത്തുകളിൽ ഒന്ന് നിര്‍ത്തലാക്കുന്ന കാര്യം പരിശോധിക്കാമെന്നും കേന്ദ്രം പറഞ്ഞു. ജെബി മേത്തര്‍ എംപിയുടെ ചോദ്യത്തിനാണ് ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി മറുപടി നൽകിയത്. അറുപത് കിലോമീറ്ററിനുള്ളില്‍ ഒരു ടോള്‍പ്ലാസ മതിയെന്നതാണ് കേന്ദ്ര നയമെന്ന് നിതിന്‍ ഗഡ്കരി വ്യക്തമാക്കി.