തൊണ്ടി മുതൽ കേസ് റദ്ദാക്കപ്പെടുമോ? തുടർ നടപടികൾ തടഞ്ഞു; മന്ത്രിയുടെ ഹർജി ഫയലിൽ സ്വീകരിച്ച് കോടതി

തൊണ്ടി മുതലിൽ കൃത്രിമം കാണിച്ചെന്ന തനിക്കെതിരായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു സമർപ്പിച്ച ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. ഹർജി നിലനിൽക്കുമെന്നറിയിച്ച ഹൈക്കോടതി കേസിലെ തുടർ നടപടികൾ ഒരു മാസത്തേക്ക് തടഞ്ഞു. വിചാരണ നടപടികൾ തുടങ്ങാനിരിക്കെയാണ് നടപടി. തനിക്കെതിരെ നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതിയിലുള്ള കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മന്ത്രി ആന്‍റണി രാജു കഴിഞ്ഞ ദിവസമാണ് ഹൈക്കോടതിയെ സമീപിച്ചത്.