മഴക്കെടുതിയും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളും വിലയിരുത്തും; ഇന്ന് മന്ത്രിസഭാ യോഗം

മഴ ഭീതിയിൽ സംസ്ഥാനം നിൽക്കെ മഴക്കെടുതികളും ദുരന്ത നിവാരണ പ്രവർത്തനങ്ങളും ഇന്ന് മന്ത്രിസഭാ യോഗം വിലയിരുത്തും. ഓൺലൈൻ ആയാണ് യോ​ഗം ചേരുക. ദുരന്ത നിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനായി മന്ത്രിമാർ വിവിധ ജില്ലകളിലായതിനാലാണ് മന്ത്രിസഭാ യോ​ഗം ഓൺ‍ലൈനായി ചേരുന്നത്. നിലവിൽ സ്വീകരിച്ചിട്ടുള്ള നടപടികളെ കുറിച്ചും, അപകടസാധ്യതകളെ കുറിച്ചു മന്ത്രിമാർ യോഗത്തിൽ അറിയിക്കും. അപകടസാധ്യതകൾ നിലനിൽക്കുന്ന മേഖലകളിൽ കൂടുതൽ കേന്ദ്രസേനകളുടെ സഹായം തേടുന്നതും ഇന്നത്തെ യോഗത്തിൽ ചർച്ചയാകും.