ട്രാഫിക് ഡ്യൂട്ടിക്കിടെ പൊലീസുകാർ മൊബൈൽ ഫോൺ ഉപയോഗിച്ചാൽ നടപടി എടുക്കണമെന്ന് ഹൈക്കോടതി. ഫോൺ ഉപയോഗിക്കുന്ന പൊലീസുകാർ നിയമനടപടി നേരിടാൻ ബാധ്യസ്ഥരാണെന്ന് ജസ്റ്റിസ് അമിത് റാവൽ പറഞ്ഞു. ഡ്യൂട്ടിക്കിടെ ട്രാഫിക് പൊലീസുകാര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ പൊതുജനങ്ങൾക്ക് ഉയർന്ന ഉദ്യോഗസ്ഥരെ അക്കാര്യം അറിയിക്കാം. ഫോട്ടോയോ വീഡിയോയോ വഴി വിവരം ഉന്നത അധികാരികളെ അറിയിക്കാം. ഫോൺ ഉപയോഗം ശ്രദ്ധയിൽ പെട്ടാൽ കമ്മീഷണർ നടപടിയെടുക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
ട്രാഫിക് ഡ്യൂട്ടിക്കിടെ മൊബൈല്‍ ഉപയോഗം; നടപടി വേണമെന്ന് ഹൈക്കോടതി
