റേഷൻ മണ്ണെണ്ണ വില കുറച്ചു; കേരളത്തിൽ വിലയിൽ മാറ്റമുണ്ടാകില്ല

റേഷൻ മണ്ണെണ്ണയുടെ വില കുറച്ച് കേന്ദ്ര സർക്കാർ. 13 രൂപയാണ് ഒരു ലിറ്റർ മണ്ണെണ്ണയ്ക്ക് കുറച്ചത്. ഇതോടെ രാജ്യത്ത് ഒരു ലിറ്റർ മണ്ണെണ്ണയുടെ വില 89 രൂപയായി. അതേസമയം, ജൂലൈയിലെ വില വർധന കേരളത്തിൽ നടപ്പാക്കാത്തതിനാൽ ഇവിടെ മണ്ണെണ്ണയുടെ വില 84 രൂപയായി തുടരും. ഏപ്രിലിൽ 84 രൂപയായിരുന്നു മണ്ണെണ്ണ വില. ജൂണിൽ നാല് രൂപ വർധിച്ച് 88 രൂപയായിരുന്നു.