ആലപ്പുഴ കലക്ടർ ശ്രീറാം വെങ്കിട്ടരാമനെ മാറ്റി

ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കലക്ടർ സ്ഥാനത്തുനിന്നു മാറ്റി. ശ്രീറാമിനെ സിവിൽ സപ്ലൈസ് കോർപറേഷൻ ജനറൽ മാനേജറായി നിയമിച്ചു. പട്ടിക ജാതി വികസന വകുപ്പ് ഡയറക്ടറായിരുന്ന വി.ആർ.കൃഷ്ണ തേജ മൈലവരപ്പാണ് പുതിയ ആലപ്പുഴ കലക്ടർ. മാധ്യമപ്രവർത്തകൻ കെ.എം.ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ശ്രീറാമിനെ ആലപ്പുഴ കലക്ടറാക്കിയതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.