ശബരി റെയിൽ പദ്ധതി വൈകുന്നതിൻ്റെ ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരിനെന്ന് റെയിൽവേ മന്ത്രി

ഭൂമി ഏറ്റെടുക്കുന്നതിലും വാഗ്ദാനം ചെയ്ത അമ്പത് ശതമാനം ഓഹരി പങ്കാളിത്തം ഉറപ്പു വരുത്തുന്നതിലും കേരള സർക്കാർ കാണിച്ച അലംഭാവമാണ് ശബരി റെയിൽപ്പാത പദ്ധതി വൈകാൻ കാരണമെന്ന് കേന്ദ്രറെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. രാജ്യസഭയിൽ കോണ്‍ഗ്രസ് എംപി ജെബി മേത്തറുടെ ചോദ്യത്തിന് നൽകിയ മറുപടിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.