അതിശക്തമായ മഴ; വിവിധ ഡാമുകളുടെ ഷട്ടറുകൾ ഉയർത്തി

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വിവിധ ഡാമുകളുടെ ഷട്ടറുകൾ ഉയർത്തി. മൂഴിയാർ ഡാമിന്റെ ഷട്ടറുകൾ 60 സെ.മി വീതം ഉയർത്തി. മണിയാർ ഡാമിന്റെ ഷട്ടറുകളും ഉയർത്തി. പേപ്പാറ ഡാമിന്റെ ഷട്ടറുകളും കൂടുതൽ ഉയർത്തും. നിലവിൽ 80 സെ.മി ഉയർത്തിയിട്ടുണ്ട്. ഉടൻ തന്നെ 7.5 സെ.മി വീതം നാലു ഷട്ടറുകളും വൈകീട്ട് 04:00 ന് 10 സെ.മി വീതവും തുറക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.